കോട്ടയം; മോസ്‌കോ ചാവേറാക്രമണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പിസി ജോർജ്. തുർക്കിയിലും ഗാസയിലും ആക്രമണങ്ങൾ നടക്കുമ്പോൾ കേരളത്തിൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തിയവർ മോസ്‌കോ ചാവേറാക്രമണത്തിൽ പ്രതികരിച്ചില്ലെന്ന് പി.സി. ജോർജ് കുറ്റപ്പെടുത്തി. കേരളത്തിലേത് കപട സെലക്ടീവ് മതേതരത്വമാണെന്നും ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
തുർക്കിയിലും ഗാസയിലും ആക്രമണങ്ങൾ നടക്കുമ്പോൾ കേരളത്തിൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ .
ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ പോരാളികളുടെ ചെറുത്തു നിൽപ്പാണ് എന്ന് പറഞ്ഞു ആഘോഷിച്ചവർ .
ഇസ്രായേൽ പ്രത്യാക്രമണം നടത്തിയപ്പോൾ കേരളത്തിൽ ഓടി നടന്നു ഹമാസ് ഐക്യദാർഢ്യ സമ്മേളനം നടത്തിയ രാഷ്ട്രീയ കോമരങ്ങൾ
ഇതെല്ലാം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ . അന്തി ചർച്ച നടത്തിയവർ
ഇവർ ആരും മോസ്‌കോയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ അപലപിക്കാനോ കൊല്ലപ്പെട്ടവർക്കു ആദരാഞ്ജലികൾ അർപ്പിക്കാനോ ഇന്നേ വരെ തയ്യാറായിട്ടില്ല .
കേരളത്തിന്റെ പുകൾപെറ്റ മതേതരത്വം വെറും കപട സെലെക്ടിവ് മതേതരത്വം മാത്രമാണ് . ഇത് ഇനിയും ഞാൻ ഉറക്കെ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കും .
മോസ്‌കോയിൽ തീവ്രവാദ ആക്രമണത്തിന് ഇരയാവർക്കും അവരുടെ കുടുംബങ്ങൾക്കും എൻറെ ഐക്യദാർഢ്യം
Discussion about this post