ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ഭീതി പടർത്തി ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ആന വീട് ആക്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ട്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൂനംമാക്കൽ മനോജ് മാത്യുവിൻറെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മുൻപിൽ എത്തിയ ആന കൊമ്പ് കൊണ്ട് ഭിത്തിയിൽ ശക്തമായി ഇടിയ്ക്കുകയായിരുന്നു. ഇത് ചുവരിൽ വിള്ളലുണ്ടാക്കി. ഇടിയുടെ ആഘാതത്തിൽ വീടിന് അകത്തെ സീലിംഗും തകർന്നു വീണു.
സംഭവ സമയം മനോജും കുടുംബവും കിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ആക്രമണത്തിന് പിന്നാലെ ആന മടങ്ങുമ്പോഴായിരുന്നു ഇവർ കണ്ടത്. മണിക്കൂറുകളോളം ആന ജനവാസ മേഖലിൽ തുടർന്നിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തുകയായിരുന്നു. ആന പ്രദേശത്ത് കൂടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
Discussion about this post