വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ പുതിയ വൈസ് ചാൻസലറായി ഡോ. കെഎസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ അതൃപ്തിയെ തുടർന്ന് ഡോ. പിസി ശശീന്ദ്രൻ രാജി വച്ചിരുന്നു. ഈ ഒഴിവിലാണ് പുതിയ വിസിയെ നിയമിച്ചത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ മുൻ വിസി പിൻവലിച്ചിരുന്നു. ഇതിൽ കടുത്ത അതൃപ്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രേഖപ്പെടുത്തിയത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിസി രാജിക്കത്തിൽ വ്യക്തമാക്കിയത്.
നിയമോപദേശം തേടിയതിന് ശേഷമേ ആന്റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നാണ് നിയമം. എന്നാൽ, ഇതൊന്നുമില്ലാതെയായിരുന്നു സസ്‌പെൻഡ് ചെയ്ത 90 വിദ്യാർത്ഥികളിൽ 33 പേർക്കെതിരെയുള്ള നടപടി റദ്ദാക്കിക്കൊണ്ട് വിസി ഉത്തരവിറക്കിയത്.
Discussion about this post