തിരുവനന്തപുരം: സംസ്ഥനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ റെക്കോർഡ് കുറിച്ച് വൈദ്യുതി ഉപഭോഗം .ഇന്നലെ പീക്ക് ടൈമിലെ ആവശ്യകത 5301 മെഗാവാട്ടിലെത്തി. ഇന്നലത്തെ ആകെ ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റായിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി ഓരോ ദിവസവും പീക്ക് ടൈമിലെ വെദ്യുതി ഉപയോഗം അയ്യായിരം മെഗാവാട്ടിന് മുകളിലേക്കാണ് റിപ്പോർട്ട് ചെയ്യതത്. ഓരോ ദിവസം കഴിയും തോറും റെക്കോർഡിലേക്ക് വൈദ്യുതി ആവശ്യകത കൂടുകയാണ്. വരും ദിവസങ്ങളിൽ ഇനിയും വൈദ്യുതി ഉപഭോഗം വർദ്ധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് കെഎസ്ഇബി നേരത്തെ നിർദ്ദേശിച്ചിരുന്നു. കൂടിയ തോതിലുള്ള വൈദ്യുതി ഉപയോഗം തുടർന്നാൽ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക് കടക്കുകയും വൈദ്യുതി കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
Discussion about this post