പത്തനംതിട്ട; പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടർ താക്കീത് നൽകിയത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് വരണാധികാരി നിർദേശം നൽകി. ഇതുസംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത് എന്നാണ് താക്കീത്. യുഡിഎഫിൻറെ പരാതിയിൽ തോമസ് ഐസക്കിൻറെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി.
അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിർദേശ പത്രിക സമർപ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്
Discussion about this post