ഹൈദരാബാദ്; മിശ്രവിവാഹതിരായ ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഹൈദരാബാദിലാണ് ദാരുണമായ സംഭവം. ബുർഖ ധരിച്ചെത്തിയ സ്ത്രീക്കും കുഞ്ഞിനും ഒപ്പം ഹിന്ദുവായ ഭർത്താവ് എത്തിയതാണ് പ്രകോപനത്തിന് കാരണം.
ഹൈദരാബാദിലെ ചാമിനാറിലാണ് സംഭവം. കുഞ്ഞിനോടൊപ്പമെത്തിയ കുടുംബത്തെ അക്രമികൾ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നു. യുവതി അപേക്ഷിച്ചിട്ടും ഭർത്താവാണെന്ന് പറഞ്ഞിട്ടും ആക്രമണം തുടർന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഷെയ്ക് അയാൻ, സയ്യിദ് ഫിർദൂസ്, മൊഹമ്മദ് എന്നിങ്ങനെ നാല് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഷബാസ്, മൊഹമ്മദ് ഫർഹാൻ അഹമ്മദ് എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് വീഡിയോ ക്ലിപ്പ് അടങ്ങിയ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
Discussion about this post