കണ്ണൂർ: ചൂണ്ടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കലുങ്കിന് സമീപത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. ആളൊഴിഞ്ഞ പറമ്പുകളിലും കെട്ടിടങ്ങളിലെല്ലാമാണ് പരിശോധന. ഇത്തരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. കണ്ണവം എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബോംബ് കണ്ടെത്തിയ ഉടൻ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. ഇവരെത്തി ബോംബ് നിർവ്വീര്യമാക്കി. ബോംബ് ലഭിച്ച സ്ഥലത്തിന്റെ പരിസര പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്. സംഘർഷം ലക്ഷ്യമിട്ട് ആരോ മനപ്പൂർവ്വം ബോംബ് ഒളിപ്പിച്ചതാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണമാണ് നടത്തുന്നത് എന്ന് പോലീസ് അറിയിച്ചു.
Discussion about this post