തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള വോട്ടഭ്യർത്ഥനയ്‌ക്കൊപ്പം ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് പന്ന്യൻ രവീന്ദ്രൻ. പ്രവർത്തകർക്ക് നൽകിയ സന്ദേശത്തിലാണ് പന്ന്യൻ രവീന്ദ്രൻ സഹായാഭ്യർത്ഥന നടത്തിയിരിക്കുന്നത്.
”2024 ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തിരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ താങ്കളുടെ പിന്തുണയും ആവശ്യമായ എല്ലാ സഹകണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.തിരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു” എന്നാണ് പോസ്റ്റിലുള്ളത്.
ഇതിന് പിന്നാലെയാണ് ഗൂഗിൾ പേ നമ്പറും, അക്കൗണ്ട് വിവരങ്ങളും കൊടുത്തിരിക്കുന്നത്. പന്ന്യൻ രവീന്ദ്രന്റെ ഗൂഗിൾ പേ നമ്പർ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വേറിട്ട രീതിയിലുള്ള ഈ വോട്ടഭ്യർത്ഥന വൈറലായിക്കഴിഞ്ഞു.
Discussion about this post