കൊല്ലം: റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ ഇട്ട സംഭവത്തിൽ വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പുനലൂർ ഭാഗത്തേക്കുള്ള റെയിൽവേ പാളത്തിൽ വിദ്യാർത്ഥികൾ കല്ലുകൊണ്ടിട്ടത്. പാളം പരിശോധിക്കാനെത്തിയ ജീവനക്കാരുടെ ശ്രദ്ധയിൽ ഇത് പെടുകയായിരുന്നു. തുടർന്ന് വിവരം അധികൃതരെ അറിയിച്ചു. ഈ സമയം മധുരയിൽ നിന്നുള്ള ഗുരുവായൂർ എക്‌സ്പ്രസ് ഈ വഴി കടന്നുപോകേണ്ടതായിരുന്നു. എന്നാൽ പാറക്കല്ലുകൾ സ്ഥാപിച്ച വിവരം അറിഞ്ഞതോടെ ട്രെയിൻ വഴിയിൽ പിടിച്ചിട്ടു. കല്ലുകൾ എല്ലാം പാളത്തിൽ നിന്നും മാറ്റിയ ശേഷം ആയിരുന്നു ട്രെയിൻ ഈ വഴി കടന്ന് പോയത്.
എന്നാൽ രാത്രി വീണ്ടും ഇതേ സംഭവം ആവർത്തിച്ചു. ഇതും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇതുവഴി കടന്നു പോകാനിരുന്ന റെയിൽവേ എൻജിൻ വഴിയിൽ പിടിച്ചിടുകയായിരുന്നു. ആറ് മാസം മുൻപും വിദ്യാർത്ഥികൾ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
Discussion about this post