പത്തനംതിട്ട: വയറപ്പുഴ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 28 വയസ്സുകാരനായ അർജുൻ പ്രമോദ് ആണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അർജുന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
രാവിലെയോടെയായിരുന്നു സംഭവം. ഇയാളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പുഴയുടെ കടവിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആണ് അർജുൻ.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post