മലപ്പുറം: പോലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപിടിത്തം. മേൽമുറിയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
പോലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ ആൾ ഒഴിഞ്ഞ പറമ്പിൽ വച്ച് നിർവീര്യം ആക്കുകയായിരുന്നു. ഇതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. ഉടനെ ഫയർഫോഴ്‌സ് സംഭലവസ്ഥലത്ത് എത്തി. ഇപ്പോൾ ഫയർഫോഴ്‌സ് തീ അണയ്ക്കുകയാണ്. അല്പസമയത്തിനുള്ളിൽ തീ പൂർണമായും അണയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്.
Discussion about this post