തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് പിന്നിലെ കാരണം ‘കള്ളക്കടല്‍’ എന്ന പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് ഈ പ്രതിഭാസം. അപ്രതീക്ഷിതമായി കടല്‍ കയറി വരികയും കരയെ വിഴുങ്ങുന്നത് കൊണ്ടുമാണ് ഈ പ്രതിഭാസത്തെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. സുനാമിയുമായി ഈ പ്രതിഭാസത്തിന് സാമ്യതയുണ്ടെങ്കിലും ഇത് സുനാമിയുടെ അത്ര ഭീകരമല്ല. എന്നാല്‍ ഇതിനെ നിസാരമായി കാണാനും സാധിക്കില്ല.
2018ല്‍ കേരളത്തിന്‍റെ തീരദേശമേഖലകളില്‍ ‘കള്ളക്കടല്‍ പ്രതിഭാസം’ വലിയ നീശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. നൂറോളം വീടുകളാണ് അന്ന് തകര്‍ന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
കേരളത്തിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 11:30 വരെ കേരളത്തിലെ സമുദ്ര തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബീച്ചിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ സൂചിക്കുന്നു.
Discussion about this post