തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഏപ്രിൽ മാസം ഒന്നാംതീയതി തന്നെ ഇതുവരെയില്ലാത്ത നിരക്കിലേക്ക് സ്വർണവില എത്തിക്കഴിഞ്ഞു. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,880 രൂപയായി. 680 രൂപയാണ് പവന് കൂടിയത്.
ഗ്രാമിന് ഇന്ന് 85 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 6,360 രൂപയിലെത്തി. മാർച്ച് 29ന് ഒരു പവൻ സ്വർണത്തിന് 50,400 രൂപയായിരുന്നു. അതിനു ശേഷം വന്ന രണ്ടു ദിവസങ്ങളിലും സ്വർണവില അരലക്ഷത്തിൽ താഴ്ന്നില്ല. മാർച്ച് 30, 31 തീയതികളിൽ 50,200 രൂപയായിരുന്നു സ്വർണത്തിന്റെ വില. വരും ദിവസങ്ങളിൽ സ്വർണത്തിന്റെ വില ഉയരും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർദ്ധിക്കാനിടയായത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽ പേർ എത്തിയിട്ടുണ്ടെങ്കിലും വിൽപനയിൽ ഇത് പ്രതിഫലിക്കില്ലെന്നാണ് സൂചന.













Discussion about this post