കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. ചങ്ങനാശ്ശേരി സ്വദശി സാമിച്ചിൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നത്.
ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം. തിടമ്പേറ്റി നടക്കുന്നതിനിടെ പെട്ടെന ആന പ്രകോപിതനാകുകയായിരുന്നു. തുടർന്ന് പിന്നിൽ നിന്നിരുന്ന സാമിച്ചന് തള്ളിയിട്ടു. ഇതിന് പിന്നാലെ ചവിട്ടുകയായിരുന്നു.
ആക്രമണത്തിൽ സാമിച്ചന് സാരമായി പരിക്കേറ്റു. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സാമിച്ചന്റെ മരണം. ആനയുടെ രണ്ടാം പാപ്പാനാണ് സാമിച്ചൻ.
Discussion about this post