തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ചൊവ്വാഴ്ചവരെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും ഉയർന്നേക്കുമെന്നാണ് അറിയിപ്പ്. അതേസമയം കൊടുംചൂടിന് ആശ്വാസമായി ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്കും സാധ്യതയുണ്ട്.
പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാകും ഇവിടങ്ങളിൽ അനുഭവപ്പെടുക
അതേസമയം ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കൊടുംചൂടിന് ആശ്വാസമായി മഴ ലഭിച്ചേക്കും. ഇന്നും നാളെയും ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
Discussion about this post