തൃശ്ശൂർ: സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിൽ നിന്നും മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്. അക്കൗണ്ട് വിവരങ്ങൾ മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പ് മൊഴിയെടുത്തത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് വർഗ്ഗീസ് ഹാജരായിരുന്നു. ഈ വേളയിൽ ആയിരുന്നു ആദായ നികുതി വകുപ്പും മൊഴിയെടുത്തത്.
തൃശ്ടൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടികളുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പിൽ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു എംഎം വർഗ്ഗീസിനെ ചോദ്യം ചെയ്തത്. കോടികളുടെ പണമിടപാട് നടന്ന അക്കൗണ്ടിന്റെ വിവരങ്ങളാണ് മറച്ചുവച്ചത് എന്നാണ് വിവരം.
അതേസമയം തൃശ്ശൂരിലെ രണ്ട് ദേശസാ് ദേശസാൽകൃത ബാങ്കിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വർഗ്ഗീസിന്റെ മൊഴിയും രേഖപ്പെടുത്തിയത്.













Discussion about this post