കൊച്ചി; സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്നും വില കുതിച്ചുയർന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി.ഈ കഴിഞ്ഞ മാർച്ച് 29നാണ് സ്വർണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.
ഏപ്രിൽ ഒന്നിന് 50880 ആയ സ്വർണവില രണ്ടാം തിയതി അൽപം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. ഏപ്രിൽ മൂന്നിനും നാലിനും സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയർന്നു. മൂന്നിന് 51280 രൂപയും നാലിന് 51680 രൂപയും ആയിരുന്നു പവൻ വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും കുറഞ്ഞു. രണ്ട് ദിവസത്തെ വർധനവിന് ശേഷമുണ്ടായ വിലയിടിവിലും സ്വർണം 51000 ത്തിന് മുകളിൽ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്ക് വില കൂടുകയായിരുന്നു.
സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഇന്നത്തെ വില അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.
Discussion about this post