വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി സിബിഐ. പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽകും. ഇതോടൊപ്പം സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയും സിബിെഎ രേഖപ്പെടുത്തും. ഇതിനായി ചൊവ്വാഴ്ച ജയപ്രകാശിനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ സിബിഐ വയനാട്ടിൽ തുടരും. കേസ് രേഖകളുടെ പകർപ്പ് ഡിവൈഎസ്പി ടിഎൻ സജീവൻ സിബിഐക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സിബിഐ അന്വേഷണത്തിനായി കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. സിബിഐ അന്വേഷണം വൈകുന്നതിനെതിരെ ജയപ്രകാശ് കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നായിരുന്നു ജയപ്രകാശിന്റെ ആരോപണം.
അതേസമയം, കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും നടപടി കടുപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച കമ്മീഷൻ കോടതിയിലെത്തി അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും.
Discussion about this post