തിരുവനന്തപുരം : കോൺഗ്രസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെതിരെയും എംവി ഗോവിന്ദൻ ആഞ്ഞടിച്ചു. രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ഒരു പൂച്ചക്കുട്ടി പോലും വിചാരിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വിസിറ്റിംഗ് പ്രെഫസറെ പോലെയാണ്. വരുകയും അപ്പോൾ തന്നെ പോവുകയും ചെയ്യും. ഹെലികോപ്റ്ററിൽ അല്ലേ വരുന്നത് . ഏങ്ങനെയാ ഇവിടെ രാഹുൽ ഗാന്ധി നിൽക്കുക എന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ കോൺഗ്രസ് പൊളിഞ്ഞ് പാളിസായ അവസ്ഥയിലാണ്. ഈ പൊളിഞ്ഞ കോൺഗ്രസിനെ കൂടുതൽ പൊളിക്കുന്ന സംഘടനാ സെക്രട്ടറിയാണ് കെ .സി വേണുഗോപാൽ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post