വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്.
21 പേരെയാണ് എഫ്‌ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലവിൽ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് ബാക്കി വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ഡൽഹി സ്‌പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുക.
അതേസമയം, പ്രതികളെ കസ്റ്റഡിയിലെടുക്കാനായി സിബിഐ കസ്റ്റഡി അപേക്ഷ നൽകും. ഇതോടൊപ്പം സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തും. ഇതിനായി ചൊവ്വാഴ്ച ജയപ്രകാശിനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ സിബിഐ വയനാട്ടിൽ തുടരും. കേസ് രേഖകളുടെ പകർപ്പ് ഡിവൈഎസ്പി ടിഎൻ സജീവൻ സിബിഐക്ക് കൈമാറിയിട്ടുണ്ട്.
Discussion about this post