തിരുവനന്തപുരം : വേനൽ ചൂടിനിടെ കേരളത്തിൽ കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം .ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു . ഇന്നലെ മാത്രം 110.10 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ഉപയോഗിച്ചത്. ഇതോടെ വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി ഉയർന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 10.82 കോടിയൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നത്.
കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കഠിനമായ ചൂടാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചൂടിനെ തുടർന്നുള്ള ഫാനിന്റെയും എസിയുടെയും ഉപയോഗമാണ് വൈദ്യുതി ഉപഭോഗം റെക്കോർഡ് എത്താൻ കാരണം ആയത് എന്നാണ് സൂചന. ഏപ്രിൽ പകുതിവരെ വേനൽച്ചൂട് ഉയർന്ന് നിൽക്കുമെന്നമാണ് മുന്നറിയിപ്പ്. അതിനാൽ ഉപഭോഗം ഇനിയും ഉയർന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്.
വൈകീട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുനഃക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ നിർദേശം. ഇല്ലെങ്കിൽ പവർ കട്ട് ഉണ്ടാവാൻ സാധ്യത ഉണ്ടാവും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post