പാലക്കാട്: കേരളത്തിൽ ചൂട് കടുക്കുന്നു. പാലക്കാട് ജില്ലയിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. കാഞ്ഞിരപ്പുഴയിൽ ഇന്നലെ താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എരിമയൂരിൽ താപനില 44.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.
വെതർ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ രേഖപ്പെടുത്തിയ താപനില റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വശരയാണ് രേഖപ്പെടുത്തിയത്. 13 വരെ ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post