കോഴിക്കോട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിലെ പതിനൊന്നാം പ്രതി വി. ആദിത്യന്റെ അച്ഛനാണ് വിജയൻ.
ഇന്നു രാവിലെയാണ് സംഭവം. പിള്ളപ്പെരുവണ്ണ ഗവ.എൽപി സ്‌കൂൾ അദ്ധ്യാപകനാണ് പികെ വിജയൻ. ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ഭാര്യ മേരി മിറാൻഡ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post