തിരുവനന്തപുരം : വേനൽച്ചൂടിന് ആശ്വാസമായി തലസ്ഥാനത്ത് മഴ. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
കൂടാതെ നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പതിമൂന്നാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടമിന്നലോട് കൂടിയ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർേദശമുണ്ട്.
വേനൽ മഴയ്ക്ക് ഒപ്പം എത്തുന്ന ഇടിമിന്നൽ ഏറെ അപകടകാരിയാണെന്ന് മുന്നറിയിപ്പിൽ സൂചനയുണ്ട്. വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്ക് പലപ്പോഴും വേനൽ മഴയോടൊപ്പം ഉള്ള ഇടിമിന്നലിൽ നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇടിമിന്നലിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അപകട സാധ്യതയുള്ള ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതാണ്. കൂടാതെ ടെലഫോണിൻ്റെ ഉപയോഗം ഒഴിവാക്കുകയും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ കരുതലോടെ ഇരിക്കുകയും വേണമെന്ന് മുന്നറിയിപ്പിൽ സൂചനയുണ്ട്.
Discussion about this post