തിരുവനന്തപുരം; സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. ശനിയാഴ്ച വലിയ കുറവ് വന്നതിലൂടെ പവന്‍ വില 53,200 രൂപയിലേക്ക് എത്തിയിരുന്നു. ഇന്ന് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപയിലെത്തി.
ഏപ്രിൽ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50,680 രൂപയും (ഏപ്രിൽ 2) ഉയര്‍ന്ന വില 53,760 (ഏപ്രിൽ 12) രൂപയുമാണ്.മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയുടേതാണ്.ഏപ്രിൽ മാസം ഇതുവരെ 3000 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്.
Discussion about this post