തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ എത്താൻ കഴിഞ്ഞലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. വടക്കുംനാഥന്റെയും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പാവനഭൂമിയെ നമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെ തന്റെ പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ ക്ഷേത്രം ഭാരതത്തിലെ അയോദ്ധ്യയാണെന്ന് പറഞ്ഞ അദ്ദേഹം പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷമാണെന്നും കൂട്ടിച്ചേർത്തു.
‘വടക്കുംനാഥന്റെയും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പാവനഭൂമിയെ നമിക്കുന്നു. കുറച്ചു നാൾ മുൻപ് എനിക്ക് തൃപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ദർശനം നടത്താനുള്ള സൗഭാഗ്യം ലഭിച്ചിരുന്നു. ഇപ്പോൾ ചൈത്ര നവരാത്രിയുടെ പുണ്യനാളിൽ ആലത്തൂരിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ കേരളത്തിൽ വിഷുവിന്റെ ആഘോഷം നടന്നുകൊണ്ടിരിക്കുകയാണ്. തൃശൂർ പൂരവും ആഘോഷിക്കാൻ പോകുകയാണ്. തൃപ്രയാർ ക്ഷേത്ര ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയായി വിശേഷിപ്പിക്കുന്നത്. ഇതെല്ലാം നമ്മെ മനസിലാക്കി തരുന്നത് ഈ കാലം പ്രത്യേകതയുള്ളതാണ് എന്നാണ്. വികസിത ഭാരതത്തിനായി പ്രതിജ്ഞയെടുക്കാൻ ഊർജം തരുന്നതാണ് ഈ സമയം’- പ്രധാനമന്ത്രി പറഞ്ഞു.
ഈ പുതിയ വർഷം വികസനത്തിന്റെ വർഷമായിരിക്കും. പുതിയ രാഷ്ട്രീയം തുടങ്ങുന്നതിന്റെ വർഷമായിരിക്കും. ഇത്തവണ പാർലമെന്റിലേക്ക് ശക്തമായ ശബ്ദം കേൾപ്പിക്കും. അതുകൊണ്ട് ഇന്ന് കേരളം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരിക്കൽ കൂടി മോദി സർക്കാർ എന്നാണ്. കഴിഞ്ഞ പത്ത് വർഷം ഇന്ത്യ കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണ്. ഇനിയുള്ള വർഷങ്ങളിലാണ് വികസനത്തിന്റെ കുതിപ്പ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ടിഎൻ സരസു, തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി, മലപ്പുറം സ്ഥാനാർത്ഥി എം അബുദുൾ സലാം, പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം, ചാലക്കുടി സ്ഥാനാർത്ഥി കെ ഉണ്ണികൃഷ്ണൻ എന്നിവർ മോദിയയോടൊപ്പം വേദി പങ്കിട്ടു. പത്മജ വേണുഗോപാൽ, ദേവൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളും എരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് പ്രധാനമന്ത്രിയുടെ രണ്ടാം കേരള സന്ദർശനമാണ്. ഈ മാസം ആദ്യം അദ്ദേഹം പത്തനംതിട്ടയിലും പാലക്കാട്ടും എത്തിയിരുന്നു. കനത്ത ചൂടിനെ പോലും അവഗണിച്ച് നിരവധി ജനങ്ങളാണ് മോദിയെ വരവേൽക്കാൻ കുന്നംകുളത്ത് എത്തിയത്.
കേരളത്തിലെ പ്രചാരണ പരിപാടിയ്ക്ക് ശേഷം മോദി തമിഴ്നാട്ടിലേക്ക് തിരിക്കും. വൈകീട്ട് 4.15ഓടെ തിരുനെൽവേലിലയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.













Discussion about this post