നരവരുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ മാത്രമല്ല, അകാലനരയും ചിലരുടെ മുടിയുടെ സൗന്ദര്യത്തെ ചെറുതായെങ്കിലും ബാധിക്കാറുണ്ട്. നരമാറ്റാൻ ബ്യൂട്ടിപാർലറുകളിൽ മണിക്കൂറുകളോളം പണം ചിലവഴിക്കുകയും കെമിക്കലുകൾ ചേർന്ന ഡൈകൾ വാങ്ങി പരീക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു സൂത്രമുണ്ട്.
രണ്ട് ചേരുവകളാണ് ഇതിനായി വേണ്ടത്. ഗ്രാമ്പൂവും കട്ടൻചായയുമാണ് ഇത്. ഗ്രാമ്പൂവിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. ഗ്രാമ്പൂ ആരോഗ്യത്തിന് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ഇതിലെ യൂജിനോൾ എന്ന ഘടകം മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇതിന് മുടി റിപ്പയർ ചെയ്യാനും മുടിയ്ക്ക് തിളക്കം നൽകാനും സാധിയ്ക്കുന്നു.
കട്ടൻചായയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നരച്ച മുടി കറുപ്പിയ്ക്കാനുളള ഹെയർ പായ്ക്കുകളിൽ പലപ്പോഴും ഇത് പ്രധാന ചേരുവയാണ്. നര ചെറുക്കാൻ മാത്രമല്ല, മുടിയ്ക്ക് തിളക്കവും മിനുസവും നൽകാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.
രണ്ട് കപ്പ് വെള്ളം ഇതിനായി വേണം. ഇതിലേയ്ക്ക് അഞ്ചോ ആറോ ഗ്രാമ്പൂ ഇടുക. ഇത് അൽപം ചതച്ചിടണം. ഇതിലേയ്ക്ക് ഒന്ന് രണ്ട് സ്പൂൺ തേയിലപ്പൊടി ഇടുക. ഇത് തീ കുറച്ച് വച്ച് തിളപ്പിയ്ക്കാം. രണ്ട് കപ്പ് വെള്ളം ഒരു കപ്പ് വെള്ളമാകുന്നത് വരെ ഇത് തിളപ്പിയ്ക്കാം. ഇത് പിന്നീട് തണുത്ത് കഴിയുമ്പോൾ വാങ്ങി വയ്ക്കാം. പിന്നീട് ഇത് അരിച്ചെടുക്കാം. ഈ വെള്ളം നരച്ച മുടിയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. അടുപ്പിച്ച് ചെയ്യാവുന്നതാണ് ഇത്. ശിരോചർമത്തിൽ പുരട്ടുന്നതും ഏറെ നല്ലതാണ്.
Discussion about this post