തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് ഈ വർഷത്തെ പൂരത്തിന് തുടക്കമായത്. പൂരം കാണാൻ രാവിലെ മുതൽ തന്നെ പൂരനഗരയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.
രാവിലെ ഏഴ് മണിയോടെയായിരുന്നു പൂരത്തിന്റെ ഭാഗമായിട്ടുള്ള ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ഇതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഘടക പൂരങ്ങൾ പൂരനഗരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങൾ വടക്കുന്നാഥ സന്നിധിയിൽ സംഗമിയ്ക്കും.
ഇതിന് ശേഷം മഠത്തിൽവരവ് അരങ്ങേറും. 11 മണിയോടെയാണ് മഠത്തിൽവരവ്. ഇതിന് പിന്നാലെ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാകും. പൂരത്തിൽ വലിയ പ്രാധാന്യമാണ് ഇലഞ്ഞിത്തറ മേളത്തിന് ഉള്ളത്. വൈകിട്ട് 5.30 നാണ് കുടമാറ്റം.
Discussion about this post