തിരുവനന്തപുരം: രാഹുൽഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് , താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായിയുടെ മറുപടി.
രാഹുൽ ഗാന്ധി നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും പിണറായി പറഞ്ഞു.
അതേസമയം, സി പി എം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇഡി വിളിച്ച് വരുത്തി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി. ഒന്നും ചോദിക്കാനില്ലാത്തതുകൊണ്ട് വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സി പി എമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇത് ഹരമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇ.ഡി വിളിച്ച് വരുത്തി അപമാനിക്കുകയാണെന്ന് പിണറായി ആരോപിച്ചു. ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇത് ഹരമായി മാറിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഇന്നലെ രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിലാണ്. പിണറായി വിജയനെ അന്വേഷണം ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി വണ്ടൂരിൽ ചോദിച്ചു. ഇത് ആദ്യമായി ആണ് രാഹുൽ മുഖ്യമന്ത്രിയെ നേരിട്ട് ഇത്ര ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്.
Discussion about this post