ലപ്പുഴ: ആലപ്പുഴയിൽ സഹോദരിയെ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.അറുപതാം വയസിൽ പുനർവിവാഹിതയാകാനുള്ള റോസമ്മയുടെ തീരുമാനമാണ് സഹോദരനായ ബെന്നിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
മക്കളുമായി സ്വരചേർച്ചയില്ലാതിനാൽ റോസമ്മ പുനർവിവാഹത്തിന് സ്വയം തയാറെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുമായി അകന്ന് കഴിയുന്ന ചമ്പക്കുളം സ്വദേശിയുടെ ആലോചന ബ്രോക്കർ മുഖാന്തരമാണ് വന്നത്. ക്രിസ്ത്യാനികളാണെങ്കിലും മേയ് ഒന്നിന് വളവനാടുള്ള ക്ഷേത്രത്തിൽവച്ച് തുളസിമാലയണിഞ്ഞ് വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്ന് റോസമ്മയുടെ സുഹൃത്ത് എലിസബത്ത് പറഞ്ഞു. വിവാഹത്തിനുള്ള താലിയും മോതിരവും സഹോദരപുത്രിയായ സുജയെ റോസമ്മ കാണിച്ചിരുന്നു
അവൾ പോയി… ‘എന്ന ബെന്നിയുടെ വെളിപ്പെടുത്തലിന്റെ ആദ്യ ഭാഗംകേട്ട് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് റോസമ്മ വിവാഹിതയായി എന്നാണ് സുജ ആദ്യം കരുതിയത്. എന്നാൽ തുടർന്ന് രണ്ട് തവണ ‘ദൃശ്യം’ എന്ന് ആവർത്തിക്കുകയും തനിക്ക് കൈയ്യബദ്ധം പറ്റിയെന്ന് പറയുകയും ചെയ്തതോടെ സുജയാണ് പൊലീസിൽ വിവരം അറിയിച്ചത്.
Discussion about this post