എറണാകുളം: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിലവിൽ പേജിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും നടൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെടാൻ ആരംഭിച്ചതോടെ സുഹൃത്തുക്കൾ നടനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം സൈബർ സെല്ലിൽ പരാതിയും നൽകി. ഇതിന് പിന്നാലെ അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു. ഉടൻ തന്നെ അക്കൗണ്ട് വീണ്ടെടുക്കാുമെന്നാണ് പ്രതീക്ഷയെന്നും നടൻ പറഞ്ഞു.
അതേസമയം ഡാൻസ് പാർട്ടി എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണൻറേതായി അവസാനം ഇറങ്ങിയ ചിത്രം. സോഹൻ സീനു ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെ വൻ താരനിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post