തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. യാത്രക്കാരുടെ വൻ വർദ്ധനവ് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരൂ എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കാണ് എക്‌സ്പ്രസ്സ് ട്രെയിൻ സർവീസുകൾ നടത്തുക.
ഏപ്രിൽ 25ന് വൈകിട്ട് 3.50ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പോളിംഗ് ദിവസമായ ഏപ്രിൽ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ എത്തും. പിന്നീട് ഈ ട്രെയിൻ അന്നേ ദിവസം രാത്രി 11.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 27ന് രാവിലെ എട്ടു മണിക്ക് ബംഗളൂരുവിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.













Discussion about this post