തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിലാണ് അവധി നൽകിയത്. ലേബർ കമ്മീഷണർ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയായിരിക്കും അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ ദിവസം ബാങ്കുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ജീവനക്കാർക്കും അവധി നൽകിയത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post