പാലക്കാട്: ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി ആരോപണം. വടിവാൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. കാറിൽ നിന്നും ആയുധങ്ങൾ മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു.
ഇന്നലെ വൈകീട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോയിരുന്ന വാഹനത്തിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നത്. ചേലക്കര മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വാഹനങ്ങളിൽ നിന്നും ഇറങ്ങി ഒരാൾ ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവം വിവാദമായതോടെ, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യത്തിലുള്ളവരോട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കാറിൽ നിന്നും മാറ്റിയത് പണിയായുധങ്ങളാണെന്നാണ് പ്രവർത്തകരുടെ വിശദീകരണം. പ്രചാരണബോർഡുകൾ അഴിച്ചു മാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകുമ്പോഴാണ് ഇത് കണ്ടത്. വഴിയിൽ പരിശോധന ഉണ്ടാകുമ്പോൾ പ്രശ്‌നമാകേണ്ടെന്ന് കരുതിയാണ് ഇവ മാറ്റി വച്ചതെന്നും ദൃശ്യങ്ങളിൽ ഉള്ള ഇടത് പ്രവർത്തകൻ സുരേന്ദ്രൻ അറിയിച്ചു.
Discussion about this post