ലക്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും അധികം വൈകാതെ തന്നെ അയോദ്ധ്യയിൽ പുതുതായി പണി കഴിപ്പിച്ച ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് വിവരം. ഉത്തർപ്രദേശിലെ അമേഠി,റായ്ബറേലി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായാണ് സന്ദർശനം എന്നാണ് വിവരം.
ഈ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വയനാട് സിറ്റിംഗ് എംപിയായ രാഹുലിന്റെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളെല്ലാം അവസാനിച്ചതോടെയാണ് അമേഠി ലക്ഷ്യം വയ്ക്കുന്നത്. റായ്ബലേറിയിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു എംപി. ഇവിടെ നിന്നും പ്രിയങ്ക വാദ്ര മത്സരിക്കുമെന്നാണ് വിവരം.
2004 മുതൽ റായ്ബറേലി കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. 2004 മുതൽ സോണിയ ഗാന്ധി റായ്ബറേലി സീറ്റ് കൈവശം വച്ചിരുന്നു. എന്നിരുന്നാലും ഫെബ്രുവരിയിൽ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും താൻ റായ്ബറേലിയിൽ നിന്ന് 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞ ഉത്തർപ്രദേശിലെ ഒരേയൊരു സീറ്റാണ് റായ്ബറേലി. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
Discussion about this post