തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എസ്‌ഐയെ ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. കേസിൽ പ്രതിയായതോടെ പിരിച്ചുവിടപ്പെട്ട കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54) ആണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്.
2019 നംബറിലാണ് കേസിനാസ്പദമായ സംഭവം. റെസിഡന്റ്‌സ് അസോസിയേഷനിന്റും ചിൽഡ്രൻസ് ക്ലബ്ബിന്റെ പ്രസിഡന്റുമായിരുന്നു പ്രതി. റെസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി ഇയാൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രതിയുടെ മകൾ വീട്ടിലുണ്ടെന്ന് കരുതിയാണ് പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിലെ അദ്ധ്യാപികയോട് കുട്ടി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. അദ്ധ്യാപകൾ വിവരം പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടറായിരുന്ന പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിടുകയുമായിരുന്നു.
Discussion about this post