കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കവർച്ച. ഒളിഞ്ഞവളവിൽ ഇന്ന് പുലർട്ടെ രണ്ടരയോടെയായിരുന്നു സംഭവം. പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
പത്ത് വയസ്സുകാരിയ്ക്കാണ് ദുരനുഭവം നേരിട്ടത്. അടുക്കള വാതിൽ തുറന്നായിരുന്നു പ്രതി ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് എത്തിയത്. തുടർന്ന് കുട്ടിയെ എടുത്തുകൊണ്ട് കടന്നു കളയുകയായിരുന്നു. കുട്ടിയെ കാണാനില്ലാത്ത വിവരം മുത്തച്ഛനാണ് ആദ്യം അറിഞ്ഞത്.
പുലർച്ചെ പശുവിനെ കറക്കാൻ പോയത് ആയിരുന്നു കുട്ടിയുടെ മുത്തച്ഛൻ. അടുക്കള വാതിൽ വഴിയായിരുന്നു അദ്ദേഹം പോയത്. തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് ചെന്ന് നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലാത്തതായി വ്യക്തമായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അധികം ദൂരയല്ലാത്ത സ്ഥലത്തായി കുട്ടിയെ കാണുകയായിരുന്നു.
കുട്ടിയുടെ കമ്മലാണ് മോഷണം പോയത്. മോഷണ ശ്രമത്തിനിടെ കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കണ്ണിനും കഴുത്തിനുമാണ് പരിക്കേറ്റത്. നിലവിൽ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post