എറണാകുളം: മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കാൻ ശ്രമിക്കുന്നുവെന്ന പി.വി അൻവറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ‘ പുഴു ‘ സംവിധായികയുടെ ഭർത്താവ് ഷർഷാദ് ബനിയാൻഡി. ഇത് തന്റെ ജീവിത കഥയാണെന്ന് ഷർഷാദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷർഷാദിന്റെ പ്രതികരണം.
പി.വി അൻവർ സാഹിബേ, ഇത് ഇത് തന്റെ ജീവിത കഥയാണെന്ന് ഷർഷാദ് വ്യക്തമാക്കി. അല്ലാതെ മമ്മൂട്ടിയോ ഷാജനോ അല്ല ഇതിലെ കഥപാത്രം. തന്റെ കഥ അറിയണമെങ്കിൽ നിങ്ങളുടെ ചില നേതാക്കളോട് ചോദിച്ചാൽ മതിയാകും. അല്ലാതെ സിപിഎം എന്ന താൻ അടക്കം ജനങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ രാജേഷ് കൃഷ്ണ എന്ന ഫ്രോഡിന് വേണ്ടി ഒറ്റുകൊടുക്കരുത് എന്നും ഷർഷാദ് ഫേസ്ബുക്കിൽ കുറിച്ചു. കഥ കൂടുതൽ അറിയാൻ വേണ്ടി താഴെ പറയുന്ന സഖാക്കളുമായി ബന്ധപ്പെടണമെന്ന് കുറിച്ച ഷർഷാദ് എം സ്വരാജ്, എം എ ബേബി, എം.പി രാജേഷ് തുടങ്ങിയ സിപിഎം നേതാക്കളുടെ പേരുകളും കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള ഷർഷാദിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്. ഇതിനിടെയായിരുന്നു പി.വി അൻവറിന്റെ പ്രതികരണം. ആദ്യം യൂസഫലിയെ ഇസ്ലാമിസ്റ്റാക്കി, പിന്നീട് പി.വി അൻവറിനെയും. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കാൻ ശ്രമം നടക്കുന്നു എന്നായിരുന്നു അൻവർ പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
PV ANVAR അൻവർ സാഹിബേ ഇത് എന്റെ ജീവിത കഥയാണ് അല്ലാതെ മമ്മൂട്ടിയോ ഷാജൻനോ അല്ല ഇതിലെ കഥപാത്രം എന്റെ കഥ അറിയണമെങ്കിൽ നിങ്ങൾ തായേ പറയുന്ന നിങളുടെ സ്വന്തം നേതാക്കളോട് ചോദിക്കുക അല്ലാതെ സിപിഎം എന്ന ഞാൻ അടക്കം ലക്ഷക്കണക്കിന് ജനങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ രാജേഷ് കൃഷ്ണ എന്ന ഫ്രാടിന് വേണ്ടി ഒറ്റുകൊടുക്കരുത് ….
കഥ കൂടുതൽ അറിയാൻ വേണ്ടി തായേ പറയുന്ന സഖാക്കളുമായി ബന്ധപ്പെടുക
1 Shyam s/o MV Govindan Master
2 Biju Kandakkai office Secratary AKG Centre Trivandrum
3 RIju Ex PS To Sagavu Kodiyeri Mk Riju
4 M A Baby
5 MB Rajesh
6 K K Ragesh
7 P Jayarajan
8 Adv R Sanalkumar Pathanamthitta
9 P Sreeramakrishnan
10 M Swaraj
11 PK Biju
12 A N Shamseer
NB : അടുത്ത നിയമസഭാ തിരഞ്ഞടുപ്പിനു ഇനി 22 മാസങ്ങൾ മാത്രമേ ഉള്ളു എന്നും കൂടി ഓർക്കുക ??
Discussion about this post