കണ്ണൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ പരാജയം സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ഷൈലജ. സംസ്ഥാനത്ത് ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും .യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് ഷൈലജ പറഞ്ഞു. വടകരയിൽ ഷാഫി മുന്നിട്ടുനിൽക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നും മുൻമന്ത്രി പറഞ്ഞു. എന്നാൽ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷേ പൊതുവേ ട്രെൻഡ് എന്ന നിലയിൽ 2019 ൽ ഉണ്ടായത് പോലെ യുഡിഎഫിന് അനുകൂലമായ പാർലമെന്റ് ഇളക്ഷനിലെ ട്രെൻഡാണ് കാണുന്നതെന്നും മുൻമന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ രണ്ടരലക്ഷത്തോളം വോട്ടുകൾ നേടിയാണ് ഷാഫി പറമ്പിൽ കുതിയ്ക്കുന്നത്. 48,000 ത്തിലധികമാണ് ലീഡ് നില. കൈ ഷൈലജയ്ക്ക് രണ്ട് ലക്ഷത്തോളമാണ് വോട്ട്.
Discussion about this post