കോഴിക്കോട്: സുരേഷ് ഗോപിയുടെ വിജയത്തിൽ തൃശൂർക്കാർക്ക് നന്ദി പറഞ്ഞ് കൃഷ്ണചിത്രങ്ങൾ വരച്ച് പ്രശസ്തയായ ജസ്‌ന സലീം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജസ്‌ന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നന്ദി പ്രകടനം നടത്തിയത്. എന്റെ ഏട്ടനെ തൃശൂർക്കാർ ചേർത്തുപിടിച്ചു, തൃശൂർകാർക്ക് നന്ദിയെന്നാണ് വീഡിയോയിൽ ജസ്‌ന പറയുന്നത്.
സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനടക്കം ജസ്‌ന സജീവമായി നിന്നിരുന്നു. പ്രചരണത്തിനിടെ സുരേഷ് ഗോപി ഒരു വാക്ക് പറഞ്ഞാൽ അത് എങ്ങനെയും നിറവേറ്റുമെന്ന് ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്‌ന സലീം. സുരേഷ് ഗോപിക്കൊപ്പം നിൽക്കുകയാണെങ്കിൽ തൃശൂരിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും ജസ്‌ന സലീം പറഞ്ഞു. മകളുടെ കല്യാണ തിരക്കിനിടയിലും ജസ്‌ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് ചിത്രം നൽകിയത്. അന്നും ജസ്‌ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞിരുന്നു.
Discussion about this post