പാലക്കാട്: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ രൂക്ഷമായി വിമർശിച്ച് ഡിസിസി അദ്ധ്യക്ഷൻ തങ്കപ്പൻ. സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് തോൽവിയ്ക്ക് കാരണം എന്ന് അദ്ദേഹം പറഞ്ഞു. രമ്യയുടെ തോൽവിയിൽ നേതൃത്വത്തിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.വി ഗോപിനാഥ് ഫാക്ടർ ആലത്തൂരിൽ പ്രവർത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകൾ മാത്രമാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത്. രമ്യ ഹരിദാസിന്റെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ല. സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണ് തോൽവിയ്ക്ക് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നിരവധി നിർദ്ദേശങ്ങൾ സ്ഥാനാർത്ഥിയ്ക്ക് നൽകിയിരുന്നു. അതൊന്നും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതിലുള്ള മറുപടി പാർട്ടി വേദികളിൽ പറയുമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. വിവാദങ്ങൾക്കില്ല. എന്തുകൊണ്ടാണ് ഡിസിസി അദ്ധ്യക്ഷൻ ഇത്തരത്തിൽ പ്രതികരിച്ചത് എന്ന് വ്യക്തമല്ല. തോൽവിയുടെ കാരണം പാർട്ടി പരിശോധിക്കും. തനിക്ക് വേണ്ടി നേതാക്കളെല്ലാം നല്ല രീതിയിൽ പ്രവർത്തിച്ചുവെന്നും രമ്യ വ്യക്തമാക്കി.
Discussion about this post