ലോകരാജ്യങ്ങളിലെ നേതാക്കളെല്ലാം ഏറെ സന്തോഷത്തിലാണ്… കാര്യം മറ്റൊന്നുമല്ല.., ഇന്ത്യയുടെ അഭിമാനമായ നരേന്ദ്ര മോദി, ലോകനേതാക്കളുടെ എല്ലാം പ്രിയപ്പെട്ട നേതാവ് ഹാട്രിക്ക് നേടി വീണ്ടും ഭരണത്തിലെത്തുന്നു… ഏവരും കാത്തു നിന്ന മോദി 3.0 വീണ്ടും യാഥാർത്ഥ്യമായിരിക്കുന്നു…
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള അഭിനന്ദന പ്രവാഹമാണ് ഇന്ത്യയിലേക്ക്… തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിജയത്തെ പ്രശംസിച്ചുകൊണ്ട്.. മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സുഹൃത്ത്ബന്ധം ഇത്രയേറെ ദൃഢമായത്. ഇതിന്റെ തെളിവ് തന്നെയാണ് ഈ ആശംസാപ്രവാഹം.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഫോണിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകളറിയിച്ചിരുന്നു. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വികസനത്തിനായി മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച പിന്തുണയാണ് ഇതെന്നായിരുന്നു പുടിൻ മോദിയുടെ വിജയത്തിൽ പ്രതികരിച്ചത്.
‘മൂന്നാം തവണയും അധികാരത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന് എന്റെ ഹൃദയത്തിൽ തോട്ടുള്ള അഭിന്ദനങ്ങൾ. ആഗോളവേദിയിൽ ഇന്ത്യയുടെ താത്പര്യങ്ങൾ ഇനിയും സംരക്ഷിക്കപ്പെടും. ഈ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ മോദിക്കുള്ള വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായുള്ള റഷ്യയ്ക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കും. നിലവിലുള്ള പ്രതിസന്ധികൾ നേരിടാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- പുടിൻ പറഞ്ഞു.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിങ്ങനെയുള്ള മറ്റ് ആഗോള നേതാക്കളും പ്രധാനമന്ത്രി മോദിക്കും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനും ലോക്സഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയും യുകെയും വളരെ അടുത്ത സൗഹൃദം പങ്കിടുന്നവരാണെന്നും ഇനിയും അത് തുടരുമെന്നുമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്.
ഞായറാഴ്ചയാകും പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. രാത്രി ഒൻപത് മണിയോടെയാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാഷ്ട്രപതിഭവനിൽ നടക്കുന്ന പരിപാടിയിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിൻഗെ, ബംഗ്ലേദശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവർ പങ്കെടുക്കും. ചടങ്ങിലേക്ക് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിനും ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഷെയ്ഖ് ഹസീന ഡൽഹിയിലേക്ക് തിരിക്കും. ഭൂട്ടാൻ പ്രധാനമന്ത്രിയെയും, മൗറീഷ്യസ് പ്രധാനമന്ത്രിയെയും പരിപാടിയിലേക്ക് മോദി ക്ഷണിക്കുമെന്നാണ് സൂചന.
നരേന്ദ്ര മോദിയെ ഐക്യകണ്‌ഠേന തങ്ങളുടെ നേതാവായി തീരുമാനിച്ചിരിക്കുകയാണ്
എൻ ഡി എ യോഗം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കുന്നതിനെ ജെ ഡി യു അദ്ധ്യക്ഷൻ നിതീഷ് കുമാറും തെലുഗു ദേശം നേതാവ് ചന്ദ്രബാബു നായിഡുവും പരിപൂർണ്ണ പിന്തുണ അറിയിച്ചു കഴിഞ്ഞു. ശിവസേനയടക്കമുള്ള പാർട്ടികളും ബിജെപിയ്ക്ക് പൂർണപിന്തുണ നൽകിയിട്ടുണ്ട്.
Discussion about this post