മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് മുൻപിലെത്തി പിന്നീട് തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാറായി മാറിയ ആളാണ് നയൻതാര.നയൻതാര ഭർത്താവ് വിഘ്‌നേഷ് ശിവനും മക്കൾക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. വിവാഹിതയായതോടെ കുടുംബത്തിന്റെ സന്തോഷം കഴിഞ്ഞേ നയൻതാരയ്ക്ക് മറ്റെന്തുമുള്ളൂ. ഇപ്പോഴിതാ ഒരു സിനിമയിൽ അഭിനയിക്കുന്നതിനായി താരം മുന്നോട്ടുവച്ച നിബന്ധകളാണ് ഇപ്പോൾ ചർച്ചാവിഷയം.
സമീപകാലത്ത് ഒൻപത് മണിക്ക് സെറ്റിലെത്തി കൊണ്ടിരുന്ന നയൻതാര ഇപ്പോൾ പതിനൊന്ന് മണിക്കാണ് ലൊക്കേഷനിൽ എത്തുന്നതത്രേ. ഗ്ലാമറസ് വേഷങ്ങൾ നയൻതാര ഇപ്പോൾ ചെയ്യാറില്ല. പ്രൊമോഷൻ ഇവന്റുകളിലും പങ്കെടുക്കില്ല.വീട്ടിൽ നിന്നും 20 കിലോ മീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിംഗ് പറ്റുള്ളൂ. രാവിലെ 11 മണിക്കേ സെറ്റിൽ വരൂ. പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ വേറെ വഴിയില്ലെങ്കിൽ കുട്ടികളെയും കൊണ്ട് പോകും. കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടിയാണ് ഈ നിബന്ധനക
കുടുംബ സമേതം ഇപ്പോൾ അവധി ആഘോഷിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. ഹോങ്കോങിലായിരുന്നു ഇത്തവണ നയൻസ് കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചത്. അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
Discussion about this post