തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി അദ്ദേഹത്തെ നേരിട്ട് വിളിച്ചു. എന്നാൽസ അസൗകര്യത്തെ തുടർന്ന് മോഹൻലാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. ഇക്കാര്യം മോഹൻലാൽ പ്രധാനമന്ത്രിയെ അറിയിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു നരേന്ദ്ര മോദി മോഹൻലാലിനെ ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നും ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും നടൻ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു.
മോഹൻലാലിന് പുറമേ മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് സൂചന.
ഇന്ന് വൈകീട്ട് ഏഴരയ്ക്കാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. സിനിമ, രാഷ്ട്രീയം, സാഹിത്യം തുടങ്ങി അനവധി മേഖലകളിലെ പ്രമുഖർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇതിനോടകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. എണ്ണായിരം വിശിഷ്ടാതിഥികൾ ആണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക.
Discussion about this post