ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയിച്ച അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. സഹമന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
409239 വോട്ടുകളാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. ഇടത് സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാറിന് ആണ് രണ്ടാം സ്ഥാനം. 334160 വോട്ടുകളാണ് സുനിൽ കുമാറിന് ലഭിച്ചത്. ഇക്കുറി മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. സിറ്റിംഗ് സീറ്റ് കൈവിട്ടു. ഇതിന് പുറമേ മുതിർന്ന നേതാവായ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച തരത്തിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രകടനം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിന് ആയിരുന്നു മേൽക്കൈ. എന്നാൽ ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ഫലം മാറി മറിയുകയായിരുന്നു.
Discussion about this post