തിരുവനന്തപുരം: പ്രധാനമന്ത്രി ശക്തനായ ഭരണാധികാരിയെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര േമാദിയ്‌ക്കൊപ്പം മികച്ച ഒരു കാബിനറ്റ് ഉണ്ടായിരുന്നു. വ്യക്തിപരമായി ഒരു കേന്ദ്ര മന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉയർന്നു കേട്ടിട്ടില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അഴിമതിയിൽ മുങ്ങിയ ഭരണമായിരുന്നു നടന്നത്. എന്നാൽ, നരേന്ദ്ര മോദി സർക്കാരിലെ കേന്ദ്ര മന്ത്രിമാരിൽ ആർക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉണ്ടായതായി താൻ കണ്ടിട്ടില്ല. നല്ലൊരു കാബിനറ്റ് നരേന്ദ്ര മോദിയ്ക്കുണ്ട്. മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയ്ക്ക് കേരളത്തിൽ നല്ല വേരോട്ടമുള്ള സ്ഥലമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെതിരെയും ജി സുധാകരൻ രൂക്ഷ വിമർശനമുന്നയിച്ചു. ഒരാൾ വിചാരിച്ചാൽ, എല്ലാവരെയും അടക്കി നിർത്താൻ കഴിയില്ല. മറ്റുള്ളവർ പേടിച്ച് മിണ്ടാതെ ഇരിക്കുന്നത് എന്തിനാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയിലും പുന്നപ്രയിലുമുൾപ്പെടെ വോട്ട് ചോർച്ചയുണ്ടായി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഈ പ്രദേശങ്ങളിൽ വോട്ട് ചോർച്ചയുണ്ടാകുന്നത്. സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. പുന്നപ്ര വയലാറിന്റെ സ്മാരകം നിൽക്കുന്നിടത്ത് പോലും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയി. ഈ പ്രദേശങ്ങളിൽ നേതൃതവം കൊടുത്തവരാണ് ഇതിനെല്ലാം കാരണം. നേതാക്കൾക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ കഴിയില്ലെന്നും ജി സുധാകരൻ തുറന്നടിച്ചു.
Discussion about this post