തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കുവൈത്ത് ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. തന്റെ ചിന്തകൾ എന്നും നിങ്ങളോപ്പമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘കുവൈത്ത് ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഈ വലിയ ദുരന്തത്തിൽ എന്റെ ചിന്തകൾ നിങ്ങളോടൊപ്പമാണ്. വാക്കുകൾക്ക് വേദനയെ ശമിപ്പിക്കാൻ കഴിയില്ല. എങ്കിലും ഞങ്ങളെല്ലാം നിങ്ങളോെടാപ്പമുണ്ടെന്ന് എപ്പോഴും ഓർമിക്കൂ..’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ പുലർച്ചെയാണ് കുവൈത്തിലെ തൊഴിലാളികളുടെ ക്യാമ്പിൽ തീപിടുത്തമുണ്ടായത്. 43 ഇന്ത്യക്കാരുൾപ്പെടെ 50 പേരാണ് മരിച്ചത്. മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെയോടെയാണ് കേരളത്തിൽ എത്തിച്ചത്. മരിച്ച രണ്ട് പേരെ ഇത് വരെയും തിരിച്ചറിയാനായിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇവർ ആരാണെന്ന് തിരിച്ചറിയുക. അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികൾ ഉൾപ്പെടെ ഏഴോളം പേർ ഗുരുതരാവസ്ഥയിലാണ്.
Discussion about this post