ബംഗളൂരു; പ്രഖ്യാപനം മുതൽക്കേ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് അറ്റ്‌ലി-അല്ലുഅർജുൻ ചിത്രം.ഇളയദളപതി വിജയിക്ക് വെച്ചിരുന്ന റോളാണ് അല്ലു അർജുന് നൽകിയത്.
ഷാരൂഖാനൊപ്പം അറ്റ്‌ലി ചെയ്ത ജവാനും,അല്ലുഅർജുന്റെ പുഷ്പയും വലിയ താരമൂല്യമാണ് ഇരുവർക്കമുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രതിഫലത്തുക കേട്ടാൽ ആരുമൊന്ന് ഞെട്ടും.
ഇപ്പോഴിതാ ഈ പ്രതിഫലം കാരണം സിനിമ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അല്ലുവിനൊപ്പമുള്ള ചിത്രത്തിനായി അറ്റ്‌ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇക്കാരണത്താൽ നിർമ്മാതാക്കൾ സിനിമ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അറ്റ്ലി ഈ ചിത്രത്തിനായി 3 തവണ പ്രതിഫലം വർധിപ്പിച്ചുവെന്നും വിവരങ്ങളുണ്ട്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദായിരുന്നു ഈ ചിത്രം നിർമിക്കാനിരുന്നത്. എന്നാൽ ഇപ്പോൾ അല്ലു അരവിന്ദിന്റെ ഗീതാ ആർട്സ് ഈ ചിത്രം ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട്.
ബോളിവുഡിൽ ഹിറ്റായ ജവാൻ 1000 കോടിയിലേറെ നേടിയതോടെയാണ് അദ്ദേഹത്തിന്റെ കരിയർഗ്രാഫ് കുത്തനെ ഉയർന്നത്. അതേസമയം അല്ലുചിത്രത്തിനായി 150 കോടി വരെ പ്രതിഫലമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post