പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിമയസഭാ മണ്ഡലത്തിൽ സിനിമാ താരം രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. മണ്ഡലത്തിൽ രമേഷ് പിഷാരടിയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് പുറത്തുവരുന്ന വിവരം. അധികം വൈകാതെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും.
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് കെ. മുരളീധരനെ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പിഷാരടിയാകും സ്ഥാനാർത്ഥിയാകുയെന്ന വാർത്തകൾ വരുന്നത്. പാലക്കാട് സ്വദേശിയാണ് രമേഷ് പിഷാരടി.
സിനിമയാണ് കർമ്മ മേഖലയെങ്കിലും രാഷ്ട്രീയത്തിലും സജീവമാണ് രമേഷ് പിഷാരടി. കോൺഗ്രസിന്റെ വിവിധ പരിപാടികളിൽ പിഷാരടി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളിലും അദ്ദേഹം സജീവം ആയിരുന്നു.
ഷാഫി പറമ്പിൽ ആയിരുന്നു പാലക്കാട് എംഎൽഎ. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിച്ചിരുന്നു. ഇതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Discussion about this post