തിരുവനന്തപുരം : വയനാട്ടിൽ പ്രിയങ്കഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ . വയനാട്ടുകാരെ രാഹുൽ ഗാന്ധി വഞ്ചിക്കുകയാണ് ചെയ്തത്. നാണമില്ലായ്മ എന്നൊന്നുണ്ട്, എന്നാൽ കോൺഗ്രസിന്റെ നാണമില്ലായ്മ അതൊന്നു വോറെ തന്നെയാണ് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അദ്ദേഹത്തിന്റെ എക്‌സ് അകൗണ്ടിലാണ് രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ചത്.
മറ്റൊരു മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല. ഈ ലജ്ജാകരമായ കാര്യം ന്യായികരിക്കാൻ അവരുടെ കുടുംബത്തിലെ ഓരോരുത്തരെ വയനാട്ടിൽ അടിച്ചേൽപ്പിക്കുകയാണ്. ലജ്ജയില്ലാതെ രാഹുൽ ഗാന്ധി ഈ കാര്യങ്ങൾ എല്ലാം വയനാട്ടിലെ ജനങ്ങളിൽ നിന്ന് മറച്ചു വച്ചു. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിന്റെ വഞ്ചന അറിയാവുന്ന കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃയോഗത്തിന് ശേഷം പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് രാഹുൽ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. രാഹുൽ ഒഴിഞ്ഞ വയനാട്ടിൽ ഇനി സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും മല്ലികാർജുൻ ഖാർഗെ തന്നെയാണ്
Discussion about this post